കാസര്‍കോട് | കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 2024 മാർച്ച് 26 ന് രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്.
ഉള്‍ക്കാട്ടില്‍ തുറന്നുവിടും
വനംവകുപ്പ് അധികൃതര്‍ എത്തിയ ശേഷം പുലിയെ ഇവിടെനിന്ന് മാറ്റും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉള്‍ക്കാട്ടില്‍ തുറന്നുവിടുമെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 23നും ഇവിടെ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു .