ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം.

പാലക്കാട് | .വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. കല്ലിങ്ങല്‍ പാടം സ്വദേശിയായ ലഹരി ഇടപാടുകാരന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉവൈസിന് പരുക്കേറ്റു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എ എസ് ഐ ഉവൈസിന്റെ നേതൃത്വത്തിലുള്ള സംഘം ലഹരി ഇടപാടുകാരെ പിന്തുടരുകയായിരുന്നു.

കാര്‍ പെട്ടന്ന് മുന്നോട്ടെടുത്ത് പോലീസുകാരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു.
.
ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പോലീസ് ജീപ്പ് നിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്‍ പെട്ടന്ന് മുന്നോട്ടെടുത്ത് പോലീസുകാരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു. ഉവൈസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാലിന് പരുക്കേല്‍ക്കുകയും ചെയ്തു.
.
കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ചാടി മാറിയതിനാല്‍ പരുക്കേറ്റില്ല. പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →