ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് | ബാലുശ്ശേരി പനായില്‍ ചാണോറ അശോകനെ (71) ലഹരിക്കടിമയായ മകന്‍ സുധീഷ് (35) വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. . ഇന്നലെ (മാർച്ച് 24 ) വൈകീട്ടാണ് സംഭവം.

. പിതാവും മകനും തമ്മില്‍ രാവിലെ വഴക്കുണ്ടായതായി .
.
അശോകനും സുധീഷും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാത്രിയായിട്ടും വീട്ടില്‍ വെളിച്ചമൊന്നും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ലഹരിക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പിതാവും മകനും തമ്മില്‍ രാവിലെ വഴക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

പത്ത് വര്‍ഷം മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകന്‍ സുമേഷ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →