കൊല്ലം: ബംഗളുരുവില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍-സലീനബിവി ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് -കടയ്ക്കല്‍ സ്വദേശികളായ റസീന ബീവി ദമ്പതികളുടെ മകന്‍ അല്‍ത്താഫ് (19) എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് പുലര്‍ച്ചെ 3.30ഓടെ ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
കര്‍ണാടക എസ്‌ആര്‍ടിസി ബസ് ബൈക്കിലിടിക്കുകയായിരുന്നു.
കര്‍ണാടകയിലെ ചിത്രദുര്‍ഗ് എസ്ജെഎം നഴ്‌സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.ഒപ്പമുണ്ടായിരുന്ന കൊല്ലായില്‍ നൗഷാദ് മന്‍സില്‍ നബീലി (19)നെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അത്താഴം കഴിച്ച് തിരികെ മടങ്ങുന്നവഴി കര്‍ണാടക എസ്‌ആര്‍ടിസി ബസ് ബൈക്കിലിടിക്കുകയായിരുന്നു.24ന് രാവിലെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും