നൈജര്‍ | നൈജറിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നൈജറിലെ കൊക്കോറോയിലെ ഗ്രാമീണ അതിർത്തി പട്ടണമായ ഫാംബിറ്റ ക്വാർട്ടറിലാണ് ആക്രമണം നടന്നത്. ക്രൂരതയോടെ കൂട്ടക്കൊല നടത്താൻ കനത്ത ആയുധധാരികളായ ഭീകരർ പള്ളി വളഞ്ഞതായി അധികൃതർ അറിയിച്ചു. അക്രമികൾ ഒരു പ്രാദേശിക മാർക്കറ്റിനും വീടുകൾക്കും തീയിട്ടു.മാർച്ച് 22ന് ആണ് സംഭവം നടന്നത്.
.ഭീകരർ പള്ളി വളഞ്ഞ് ക്രൂരമായ ആക്രമണം നടത്തി.
റമദാനിലെ ജുമുഅ പ്രാർത്ഥനയ്ക്കിടെ ആയുധധാരികൾ പള്ളിയിലേക്കു് കയറി ആക്രമണം നടത്തിയതായി നൈജർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരർ പള്ളി വളഞ്ഞ് ക്രൂരമായ ആക്രമണം നടത്തുകയായിരുന്നു.. പ്രാദേശിക മാർക്കറ്റിലും വീടുകളിലും അക്രമികൾ തീ വച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ നൈജർ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
.2012ലെ കലാപത്തിന് ശേഷം, വടക്കൻ മാലിയിലെ പ്രദേശങ്ങൾ അൽഖ്വൈദ, ഐഎസ്ഐഎസ് സായുധ ഗ്രൂപ്പുകളുമായി ബന്ധമുള്ള തീവ്രവാദികൾ പിടിച്ചടക്കി. കഴിഞ്ഞ വർഷങ്ങളിൽ പശ്ചിമാഫ്രിക്കയിലെ സഹേൽ മേഖലയിലും അയൽരാജ്യങ്ങളായ നൈജറും ബുർക്കിന ഫാസോയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും അക്രമങ്ങൾ വർധിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഐഎസ്ഐഎസും അൽഖ്വൈദയുമായി ബന്ധമുള്ള തീവ്രവാദ സംഘങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്നുള്ള സൂചനകളുണ്ട്