ലണ്ടൻ: ലണ്ടനിലെ ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാർച്ച് 21ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.മാർച്ച് 20 വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു തീ പിടുത്തം റിപ്പോർട്ടുചെയ്തത്.
വ്യോമ ഗതാഗതം സാധാരണ നിലയില്‍ ആകാൻ ദിവസങ്ങള്‍ എടുത്തേക്കും.
.
വൈദ്യുത സബ് സ്റ്റേഷനിലെ തീ ഇതുവരെ പൂർണ്ണമായി അണയ്ക്കാൻ ആയിട്ടില്ല. ഹീത്രോയിലെ തീപിടിത്തം പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.വൈദ്യുതി പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ വ്യോമ ഗതാഗതം സാധാരണ നിലയില്‍ ആകാൻ ദിവസങ്ങള്‍ എടുത്തേക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ യാത്രക്കാർ ഹീത്രോയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.
.