. ഗ്രാമ്പി പ്രദേശത്ത് കണ്ട കടുവയെ മയക്കു വെടി വെച്ച്‌ തേക്കടിയിലേക്ക് മാറ്റി ചികിത്സ നല്‍കാൻ തീരുമാനം

പീരുമേട്: ഗ്രാമ്പി പ്രദേശത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച്‌ തേക്കടിയിലേക്ക് മാറ്റി ചികിത്സ നൽകുമെന്ന് വനംവകുപ്പ് .ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മാർച്ച് 15 വൈകിട്ട് ആറര വരെയും ദൗത്യം തുടർന്നു.ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപത്താണ് കടുവ ഇറങ്ങിയതെന്ന് സ്ഥിരീകരിച്ചു. ജനവാസ മേഖലയ്ക്ക് സമീപമുള്ള തേയിലത്തോട്ടത്തിന് അരികിലായിരുന്നു നാട്ടുകാർ കടുവയെ കണ്ടത്.
.
അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെക്കുന്നത്. കടുവ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

കടുവയുടെ സുരക്ഷയ്ക്കായി . 15 അംഗ ആർ.ആർ.ടി. ടീം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കടുവയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് ഡി.എഫ്.ഒ എൻ. രാജേഷ് അറിയിച്ചു. ഇതിന്‍റെ സുരക്ഷയ്ക്കായി എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹരിലാലിന്റെ നേതൃത്വത്തിലുള്ള 15 അംഗ ആർ.ആർ.ടി. ടീം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →