കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ ആറുപേര്‍

തിരുവനന്തപുരം |.കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2025 ജൂണിലാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. ഈ ഒഴിവിലേക്കാണ് പുതിയ ഡി.ജി.പി പട്ടിക തയ്യാറാക്കിയത്.

പട്ടികയിലുളളവർ

.റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍ പട്ടികയിലെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനാണ്.ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ രവദ ചന്ദ്രശേഖർ, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്.പി.ജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാർ എന്നിവരാണ് പട്ടികയിലുളളത്

അജിത് കുമാറിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

.അജിത് കുമാറിനെതിരെ നിരവധി ആരോപണങ്ങളുണ്ട്. തൃശ്ശൂര്‍ പൂരം കലക്കല്‍,ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയുളളവ. അജിത് കുമാറിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →