കൊച്ചി | 67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി മകന്റെ ചവിട്ടേറ്റു മരിച്ചു. അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോണി അസുഖബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. മാർച്ച് 12 ബുധനാഴ്ച രാത്രി ഒന്‍പതരയോടെ മെല്‍ജോ സഹോദരിയുടെ വീട്ടിലെത്തി പിതാവിന് അനക്കമില്ലെന്നറിയിക്കുകയായിരുന്നു. ഉടനെ സഹോദരി എത്തി ജോണിെനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പെരുമ്പാവൂര്‍ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത്
മാർച്ച് 13 രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ജോണിെന്റെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന്, പെരുമ്പാവൂര്‍ പോലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോള്‍ മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി ഇയാള്‍ സമ്മതിച്ചു. ഇതിനെ തുടര്‍ന്ന്, പെരുമ്പാവൂര്‍ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് മെല്‍ജോയെ അറസ്റ്റ് രേഖപ്പെടുത്തി