എഡിഎമ്മിന്റെ മരണം അന്വേഷിച്ച ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന് മേൽ ചീഫ് സെക്രട്ടറിക്ക് അപ്പീൽ

കൊച്ചി: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യാത്ത ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന് മേൽ ചീഫ് സെക്രട്ടറിക്ക് മുന്നിൽ അപ്പീൽ അപേക്ഷ എത്തി . നവീൻ ബാബുവിന്റെ യാതായയപ്പ് ചടങ്ങ് അപമാനപ്പെടുന്ന ചടങ്ങായി മാറിയത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലാണ് . ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അരുൺ കെ വിജയനെ മാനദണ്ഡപ്രകാരം ഒഴിവാക്കുവാൻ കഴിയില്ല . റവന്യൂ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ കീഴിലോ നിയന്ത്രണത്തിലോ പ്രവർത്തിക്കുന്ന സ്ഥാപനമല്ല . അതിനാൽ ജില്ലാ കളക്ട്രേറ്റ് ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിക്കേണ്ടതില്ല .
യോഗവേദിയിൽ ദിവ്യയ്ക്ക് പ്രസംഗിക്കുവാനും മറ്റും അവസരം നൽകിയതിലൂടെ ഗുരുതര വീഴ്ച കളക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായി . നവീൻ ബാബുവിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഇല്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ കൃത്യമായി വെളിപ്പെടുന്നു . റിപ്പോർട്ടിലെ ഉള്ളടക്കം വസ്തുതാപരവും നീതിയുക്തവുമാണ് .

എന്നാൽ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുവാൻ ജില്ലാ കളക്ട്രേറ്റിൽ യോഗവേദി ഉപയോഗപ്പെടുത്തുവാൻ ദിവ്യയ്ക്ക് അവസരം ഉണ്ടായ സാഹചര്യം പരിഗണിച്ച് കളക്ടർക്ക് എതിരെ നടപടി വേണമെന്ന ശുപാർശ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ ശുപാർശയായി കാണുന്നില്ല . ഇതിനാൽ റിപ്പോർട്ട് അപൂർണ്ണമാണെന്നും റിപ്പോർട്ടിലെ വസ്തുതകൾ സർക്കാർ വീണ്ടും നീതിപൂർവ്വം പരിശോധിക്കേണ്ടതുമാണ് . അതിനാൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് റവന്യൂ സെക്രട്ടറിയെ കൊണ്ട് പരിശോധിപ്പിച്ച് അരുൺ കെ . വിജയനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള ശുപാർശ വേണമെന്നാണ് ചീഫ് സെക്രട്ടറിക്ക് പൊതു പ്രവർത്തകൻ എന്ന നിലയിൽ അഡ്വ . കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച അപ്പീൽ അപേക്ഷയിലുള്ളത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →