മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കും. ഒരു വിദേശ രാജ്യം മോദിക്ക് നല്‍കുന്ന 21-ാമത് അന്താരാഷ്ട്ര അവാർഡാണിത്. ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ’ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദി.മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാണ് പ്രഖ്യാപനം നടത്തിയത്.
ഈ ബഹുമതി 1998 ല്‍ ‘ആഫ്രിക്കയിലെ ഗാന്ധി’ നെല്‍സണ്‍ മണ്ടേലക്ക് ലഭിച്ചിരുന്നു.
.’പ്രധാനമന്ത്രി, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ നിങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്.’ ‘നമ്മള്‍ ഒരു റിപ്പബ്ലിക്കായതിനുശേഷം, അഞ്ച് വിദേശ പ്രമുഖർക്ക് മാത്രമേ ഈ പദവി ലഭിച്ചിട്ടുള്ളൂ, അതില്‍ ‘ആഫ്രിക്കയിലെ ഗാന്ധി’ നെല്‍സണ്‍ മണ്ടേലയും ഉള്‍പ്പെടുന്നു, 1998 ല്‍ അദ്ദേഹത്തെ ആദരിച്ചു.’ പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി രാംഗൂലം പറഞ്ഞു

