കരുത്ത് തെളിയിച്ച് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതിന് മുമ്പുതന്നെ നാലുലക്ഷം കണ്ടെയ്നറുകൾ നീക്കം ചെയ്തുകൊണ്ട് തന്റെ കരുത്ത് തെളിയിച്ചു. ഇതുവരെ 202 കപ്പലുകളാണ് തുറമുഖത്ത് എത്തിയിട്ടുള്ളത്. ട്രയൽ റൺ സമയത്ത് തുറമുഖം ഒന്നരലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2023 ഡിസംബർ 3നുശേഷമുള്ള വാണിജ്യ ഓപ്പറേഷൻ കാലത്ത് രണ്ടരലക്ഷം കണ്ടെയ്നറുകൾ കൂടി കൈകാര്യം ചെയ്യപ്പെട്ടു. ആദ്യഘട്ടം കമ്മിഷൻ ചെയ്യുന്ന സമയത്ത് തുറമുഖത്തിന് 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.

2028 ൽ പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയിലെത്തും

2028 ഡിസംബറിനുള്ളിൽ തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ, പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ശേഷിയിലേക്ക് തുറമുഖം മുന്നേറും.

സംസ്ഥാന സർക്കാർ 40 കോടി രൂപ ജി.എസ്.ടി ആയി സമാഹരിച്ചു

കണ്ടെയ്നർ ബിസിനസിലൂടെ ഇതുവരെ സംസ്ഥാന സർക്കാർ 40 കോടി രൂപ ജി.എസ്.ടി ആയി സമാഹരിച്ചിട്ടുണ്ട്. ഇത്രയും തുക തന്നെ കേന്ദ്രത്തിനും ലഭിച്ചു. വിഴിഞ്ഞം തുറമുഖ കമ്പനിക്ക് 202 കോടി രൂപ വരുമാനമുണ്ടായി. ഒരു കപ്പൽ വന്നുപോയാൽ, ശരാശരി 1 കോടി രൂപ തുറമുഖ കമ്പനിക്ക് ലഭിക്കും. ചരക്ക് ഇറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേലുള്ള ഐ.ജി.എസ്.ടിയുടെ പകുതി സംസ്ഥാനത്തേക്കാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →