തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ചുളള സംസ്ഥാനതല പരിപാടികള്‍ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും
വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ വനിതാ രത്ന പുരസ്കാരം നല്കി ആദരിക്കും .
.വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ മന്ത്രി ജി.ആർ.അനില്‍ അദ്ധ്യക്ഷത വഹിക്കും.സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ വനിതാ രത്ന പുരസ്കാരം നല്കി ആദരിക്കും.മന്ത്രി ജെ ചിഞ്ചു റാണി,ശശി തരൂർ.എം..പി., വി.കെ.പ്രശാന്ത് എം.എല്‍.എ, മേയർ ആര്യ രാജേന്ദ്രൻ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി, വിനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത.വി.കുമാർ തുടങ്ങിയവർ പങ്കെടുക്കും.

