വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. മുന്‍ സര്‍ക്കാരുകള്‍ നാല് വര്‍ഷം കൊണ്ടോ 8 വര്‍ഷം കൊണ്ടോ ചെയ്ത കാര്യങ്ങള്‍ 43 ദിവസം കൊണ്ടു നടത്തിയതായി ട്രംപ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
അമേരിക്കന്‍ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം
ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ടെക്‌സസില്‍ നിന്നുള്ള ഡമോക്രാറ്റ് അംഗം അല്‍ ഗ്രീന്‍ ശ്രമിച്ചു. ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അല്‍ ഗ്രീനിനെ പുറത്താക്കാന്‍ നിര്‍ദേശിച്ചു.വിദേശത്തുനിന്നുള്ള അലുമിനിയം, ചെമ്ബ്, സ്റ്റീല്‍ എന്നിവയ്ക്ക് 25% തീരുവ ചുമത്തി. ഇത് അമേരിക്കന്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കാനാണ്. അമേരിക്കന്‍ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഫെന്റനൈല്‍ ലഹരിമരുന്ന് മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്ന
ഫെന്റനൈല്‍ ലഹരിമരുന്ന് മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്നതായും ഈ ഇളവുകള്‍ നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.ചില രാജ്യങ്ങള്‍ അമേരിക്കയ്ക്കു ചുമത്തുന്ന തീരുവ കൂടുതലാണെന്ന് ആരോപിച്ച് അമേരിക്കയും അവര്‍ക്കെതിരെ തീരുവ ചുമത്തുമെന്ന് ഏപ്രില്‍ 2 മുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി.
മനുഷ്യര്‍ക്ക് മാത്രം രണ്ട് ലിംഗങ്ങളാണുള്ളതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗമില്ലെന്നുമുള്ള വിവാദ പരാമര്‍ശം നടത്തി.തന്റെ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് രൂപീകരിച്ചുവെന്നും വ്യവസായി ഇലോണ്‍ മസ്‌ക് അതിന്റെ തലവനായി നിയമിതനായതും ചരിത്രപരമായ തീരുമാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.