ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ എസ് സി/എസ് ടി സ്‌പെഷ്യല്‍ കോടതി

തൃശൂര്‍ | ജാത്യാധിക്ഷേപ കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ എടത്തിരുത്തി സ്വദേശി ചെമ്പകശ്ശേരി ബാലകൃഷ്ണന്റെ മകന്‍ വിശാഖിനെയാണ് ശിക്ഷിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സതീഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിലാണ് ശിക്ഷ. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള തൃശൂര്‍ എസ് സി/എസ് ടി സ്‌പെഷ്യല്‍ കോടതി ജഡ്ജിയുടേതാണ് വിധി. പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ ഇരയായ വ്യക്തിക്ക് നല്‍കണം.

എ വി സതീഷിനെയാണ് പ്രതി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

2014 ഫെബ്രുവരി മൂന്നിനാണ് സംഭവം. വിശാഖിന്റെ പിതാവ് ബാലകൃഷ്ണന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കനാലിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ മതില്‍ നിര്‍മ്മാണം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്, അന്നത്തെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സതീഷിനെ പ്രതി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

2014 ല്‍ മതിലകം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന വി ആര്‍ മണിലാല്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസില്‍, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ആയിരുന്ന പി എ വര്‍ഗീസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →