ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശി പിടിയിൽ. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് ഇയാൾ കടയുടമയെ വെടിവെച്ചത്. ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ്, വൈശാഖ് കെ വിശ്വൻ, എ.എസ്.ഐ. ടി.അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
അസം സ്വദേശികളായ അതിഥി തൊഴിലാളികൾക്കൊപ്പം താമസം തുടങ്ങി.
കേരളത്തിലെത്തി ഒളിവിൽ കഴിഞ്ഞ പ്രതി കണ്ണൂരിലെത്തിയതായി അസം പോലീസ് കണ്ടെത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂരിൽ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയിൽ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികൾക്കൊപ്പം താമസം തുടങ്ങിയതായും ഇവർക്കൊപ്പം ചെമ്പിലോട് പഞ്ചായത്ത് പരിധിയിൽ ഒരു വീടിൻ്റെ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടുവരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു