ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: .ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ മാർച്ച് 2 ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.. വാഹനങ്ങൾ വഴിതിരിച്ചുവിടും.

റോഡുകൾക്ക് ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.

ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം, ആൾ സെയിന്റ്സ് ജംഗ്ഷൻ, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‌ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ, മുറിഞ്ഞപാലം, പട്ടം, മരപ്പാലം, കുറവൻകോണം, കവടിയാർ റോഡ്, ഗോൾഫ് ലിങ്ക്സ്, പൈപ്പിൻമൂട് റോഡ്, ചാക്ക-വെൺപാലവട്ടം, കിംസ് ആശുപത്രി റോഡ്, അനന്തപുരി ആശുപത്രി റോഡ്, പേട്ട പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കൽ കോളേജ് റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം. ഈ പ്രദേശങ്ങളിലെ റോഡുകൾക്ക് ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.

യാത്രക്കാർക്കുള്ള നിർദേശങ്ങൾ:

വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്ര ക്രമീകരിക്കണം. ഡൊമസ്റ്റിക് ടെർമിനലിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയാണ് പോകേണ്ടത്. ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ സർവീസ് റോഡ്, കല്ലുംമൂട്, അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴി പോകണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →