പ്രയാഗ്രാജ്: മഹാകുംഭമേളയുടെ വിജയത്തിനുപിന്നില്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ഫെബ്രുവരി 26 ബുധനാഴ്ച ശിവരാത്രിയോടെയാണ് കുംഭമേള അവസാനിച്ചത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
യോഗി ആദിത്യനാഥിന്റെ പ്രതികരണം
പ്രയാഗ്രാജില് നടന്ന മഹാകുംഭമേള ഒരു ആഗോള പരിപാടിയായി മാറിയതായി അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണപരമായ നേതൃത്വമാണ് കുംഭമേളയെ വൻവിജയമാക്കാൻ സഹായിച്ചത്. നിങ്ങളും (മാധ്യമങ്ങൾ) കുംഭമേളയുടെ പ്രാധാന്യം രാജ്യത്തും ലോകത്തും എത്തിക്കുന്നതിനു സഹായിച്ചു. എല്ലാവരോടും ഞാന്‍ നന്ദിയറിയിക്കുന്നു,” യോഗി പറഞ്ഞു.
.ആത്മീയ ടൂറിസത്തിന്റെ പ്രാധാന്യം
വിശ്വാസത്തേയും സമ്പദ്വ്യവസ്ഥയേയും ഏകോപിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആശയത്തേയും യോഗി എടുത്തുപറഞ്ഞു. “ആത്മീയതയിലൂന്നിയ ടൂറിസത്തിന്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് മികച്ച സാധ്യതയുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.2024 ൽ മാത്രം തീര്‍ഥാടകരും ടൂറിസ്റ്റുകളും ഉൾപ്പെടെ 64 കോടി സന്ദർശകർ അയോധ്യ, വാരാണസി, മഥുര, പ്രയാഗ്രാജ്, ചിത്രകൂട്, വിന്ധ്യാചൽ, ഗോരഖ്പുര്‍, നൈമിശാരണ്യ എന്നിവടങ്ങളിലെത്തിയതായും യോഗി ആദിത്യനാഥ് അറിയിച്ചു

