വയനാട് ദുരന്തബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കും എന്നതിൽ സംശയമില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ

തൃശ്ശൂര്‍ | .വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തബാധിതർക്ക് പുനരധിവസന സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു..

എൽസ്റ്റോൺ എസ്റ്റേറ്റിൽ സ്ഥലം നൽകും

പുനരധിവാസത്തിനായി എൽസ്റ്റോൺ എസ്റ്റേറ്റിൽ സ്ഥലം നൽകുമെന്ന് മന്ത്രി അറിയിച്ചു. 1000 സ്‌ക്വയര്‍ ഫീറ്റിൽ വീട് നിർമിച്ച് നൽകും. ‘നോ ഗോ’ സോണിൽ അവശേഷിക്കുന്ന വീടുകളുടെ അവശിഷ്ടങ്ങൾ പൊളിച്ചുകളയാനും അവിടെയുള്ള ഉടമസ്ഥർക്കു കൃഷിയും മറ്റ് ആവശ്യങ്ങളും തുടരാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നുമാണ് വിവരം.

ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജീവിതോപാധി ഉറപ്പാക്കും.

ദുരന്തബാധിതരിൽ 2,188 പേർക്ക് ദിനബത്തയും ആവശ്യമായ ചികിത്സയും സർക്കാർ ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവർക്ക് ഡിഎംഒ വഴി സാമ്പത്തിക സഹായം നൽകും. ഡിഡിഎംഎയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയ്യാറാക്കുന്നത്, അതിൽ സർക്കാർ നേരിട്ട് ഇടപെടില്ല. എന്നാൽ, പരാതികളുണ്ടായാൽ സർക്കാർ ഇടപെടാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിത പ്രദേശങ്ങളിൽ 8 പ്രധാന റോഡുകളും 4 പാലങ്ങളും നവീകരിക്കും. മൈക്രോ പ്ലാൻ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജീവിതോപാധി ഉറപ്പാക്കും.

ഓരോ വീടിനും 30 ലക്ഷം രൂപയാണ ്ചെലവ് കണക്കാക്കിയിട്ടുളളത്

പുനരധിവാസത്തിനായി 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട് നിർമ്മിക്കും, അതിന് രണ്ടു നിലകൾ നിർമിക്കാൻ ആവശ്യമായ ഉറപ്പുള്ള അടിത്തറ ഉണ്ടാകും. ഓരോ വീടിനും 30 ലക്ഷം രൂപയും ജിഎസ്ടിയുമാണ് നിർമാണ ഏജൻസി കണക്കാക്കിയിട്ടുള്ളത്. ഇതിൽ 20 ലക്ഷം രൂപ സ്പോൺസർമാർ നൽകിയാൽ ബാക്കിയുള്ള തുക മറ്റ് മാർഗങ്ങളിലൂടെ കണ്ടെത്തും. കൂടാതെ, ഒരു കുടുംബത്തിന് 300 രൂപ ദിനബത്തയും 1000 രൂപ മാസക്കൂപ്പണുമാണ് നൽകുക.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →