കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

.
കൊച്ചി : കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് ആറുമണിയോടെയാണ് കപ്പലിൽ നിന്ന് ഇറക്കിയ ഗന്ധകം സൂക്ഷിക്കുന്ന ഇടത്തിലെ കണ്‍വെയർ ബെൽറ്റിന്റെ ഭാഗത്ത് തീ ഉയർന്നത്. ഗന്ധകം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.
തീ പടർന്നുപിടിക്കാതിരിക്കാൻ കണ്‍വെയർ യൂണിറ്റ് പെട്ടെന്നുതന്നെ നീക്കി.

അഗ്നിശമന സേനയുടെ ഇടപെടൽ

തുടർന്ന് തുറമുഖത്തിലെ ഫയർഫോഴ്സ് തന്നെ തീ നിയന്ത്രിക്കാനായി രംഗത്തിറങ്ങി. ഗന്ധകപ്പുക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അഗ്നിശമന സേനയുടെ പ്രവർത്തകർ പ്രത്യേക സുരക്ഷാ സ്യൂട്ട് ധരിച്ചായിരുന്നു രക്ഷാപ്രവർത്തനം.
തുറമുഖത്തിന്റെ സ്വന്തം ഫയർഫോഴ്സിനല്ലാതെ മറ്റ് യൂണിറ്റുകൾക്ക് ഈ സുരക്ഷാ സ്യൂട്ട് ഇല്ലാത്തതിനാൽ, ഗാന്ധിനഗർ, ക്ളബ്റോഡ്, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, ഏലൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർ എൻജിനുകൾ പുകയുള്ളതിനാൽ ബെർത്തിലേക്ക് കയറിയില്ല, എന്നാൽ മറ്റ് സഹായങ്ങൾ നൽകി.

രാത്രി പത്തു മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്.

.ഗന്ധകത്തിന്റെ തീ അണയ്ക്കുന്നതിനായി ഫോമും കെമിക്കലുകളും നേരിയ വെള്ള സ്പ്രേയും മാത്രം ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. രാത്രി പത്തു മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. ഫാക്ട് കമ്പനിയിലേക്കുള്ള വളം നിർമ്മാണത്തിനായി ഇറക്കുമതി ചെയ്തതായിരുന്നു ഗന്ധകം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →