കൊല്ലങ്കോട് പഞ്ചായത്തിൽ ജീവനു ഭീഷണിയായിട്ടുള്ള പുലിയെ പിടികൂടാൻ തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍

കൊല്ലങ്കോട്: പ്രദേശവാസികളെ ആശങ്കയിലാക്കി പഞ്ചായത്തിലെ പുത്തൻ പാടം, പറത്തോട് പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. .പറത്തോട്ടിലെ മണിയുടെ ആടിനെ മുറിവുളോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

തിരച്ചില്‍ ഊർജ്ജിതമാക്കണം

പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയായിട്ടുള്ള പുലിയെ പിടികൂടാൻ തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ശിവൻ എന്നിവർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പറത്തോട് സന്ദർശിച്ച ജനപ്രതിനിധികള്‍ പ്രദേശവാസികളുമായി സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →