ദില്ലി : ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും നിലവിലെ അയോഗ്യത കാലയളവായ ആറ് വർഷം മതിയെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സു പ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അയോഗ്യത കാലയളവ് തീരുമാനിക്കുന്നത് പാർലമെൻ്റിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നും, ആജീവനാന്ത വിലക്ക് ഒരു കഠിന നടപടിയാണെന്നുമാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വാദിച്ചത്.
അശ്വിനി ഉപാധ്യായ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആവശ്യം
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും രാജ്യത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് ഈ വിഷയങ്ങൾ ഉന്നയിച്ചത്