പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ പ്രകോപിതരാകാതെ സംയമനത്തോടെ പെരുമാറണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ പ്രകോപിതരാകാതെ സംയമനത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരിശീലനവും നിർദേശങ്ങളും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വാട്ടർ അതോറിട്ടി എം.ഡിക്ക് നിർദേശം നൽകി ആവശ്യമെങ്കിൽ ഉപഭോക്താക്കൾ നൽകുന്ന പരാതികൾ എഴുതിവാങ്ങുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശങ്ങൾ നൽകുകയും അവ പാലിക്കുന്നതിൽ ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു

വാട്ടർ അതോറിട്ടി പോങ്ങുംമൂട് ഓഫീസിലാണ് പരാതിക്കിടയായ സംഭവം.

2023 ജൂലൈ 15ന് തിരുവനന്തപുരം ജില്ലയിലെ വാട്ടർ അതോറിട്ടി പോങ്ങുംമൂട് ഓഫീസിലാണ് പരാതിക്കിടയായ സംഭവം. പതിവിന് വിപരീതമായി ബില്ലിൽ കൂടുതലായി തുക വന്നതിനെക്കുറിച്ച് അന്വേഷിക്കാനായി ചെറുവയ്ക്കൽ സ്വദേശിയായ എൻ. ശാജു ഓഫീസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ഉപഭോക്താവായ എൻ. ശാജുവിനോട് അസഭ്യമായി സംസാരിക്കുകയും അശ്ലീലമായി പരിഹസിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.

സ്ഥിരീകരിക്കാവുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ഉപഭോക്താവ് ഓഫീസിൽ എത്തിയത് സമയത്തിനു മുൻപായിരുന്നുവെന്നും, ഉദ്യോഗസ്ഥർ സൗഹാർദ്ദത്തോടെയാണ് പെരുമാറിയതെന്നും പോങ്ങുംമൂട് അസിസ്റ്റന്റ് എൻജിനീയർ പിന്നീട് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു.കമ്മീഷന്റെ അന്വേഷണവിഭാഗം സംഭവത്തെക്കുറിച്ച് പരിശോധിച്ചു. എന്നാൽ രാവിലെ 9.30ന് സംഭവിച്ച വിഷയം ആയതിനാൽ സ്ഥിരീകരിക്കാവുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →