കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം. കശുവണ്ടി ശേഖരിക്കുന്നതിനിടെ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലപ്പെട്ടവർ പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളിയും ഭാര്യ ലീലയുമാണ്. ജനവാസ മേഖലയിലായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്. ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണ സംഭവം .
മൃതദേഹം പ്രദേശത്തിൽ നിന്ന് മാറ്റാൻ കഴിയാത്ത അവസ്ഥ
ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. എന്നാൽ, ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്തിൽ നിന്ന് മാറ്റാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നതിനാൽ പ്രദേശത്ത് പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. എന്നാൽ, വേലി നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതാണ് നിലവിലെ സാഹചര്യത്തിനിടയായത്
.
