തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിന് 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത ആഴ്ച മുതൽ ലഭിക്കും..62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും 1,600 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ക്രെഡിറ്റ് ചെയ്യും. ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി കൈമാറും.
.ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ പെന്‍ഷനാണ് ലഭിക്കുന്നത്. മൂന്ന് മാസത്തെ കുടിശ്ശിക പെന്‍ഷന്‍ ബാക്കിയുണ്ട്, അത് അടുത്ത സാമ്പത്തിക വര്‍ഷം നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
