പാലക്കാട് വനിതാ-ശിശു ആശുപത്രിയിൽ തീപിടിത്തം, വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു

പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ ഫെബ്രുവരി 16 ഞായറാഴ്ച രാത്രി തീപ്പിടിത്തം ഉണ്ടായി. പതിനൊന്നരയോടെ വാർഡിനു സമീപമാണ് തീപ്പിടിത്തം ഉണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു.

രണ്ട് നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

.തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ട് നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പാലക്കാട് നിലയത്തിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. അധികം വൈകാതെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.

വൈദ്യുതിബന്ധം:

കെ.എസ്.ഇ.ബി. സുൽത്താൻപേട്ട സെക്ഷൻ ഓഫീസിൽനിന്നു ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രേക്കർ പൂർണമായും കത്തിയതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവാത്ത നിലയാണെന്ന് കെ.എസ്.ഇ.ബി. സബ് എൻജിനീയർ കെ. ബാബു പറഞ്ഞു.ജനറേറ്റർ സ്ഥലത്തെത്തിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് 1.45-ന് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു.
.
ഞായറാഴ്ച പുലർച്ചെ ജില്ലാ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിനുപിന്നാലെ തൊട്ടടുത്ത ആശുപത്രിയിലും തീപ്പിടിത്തമുണ്ടായത് രോഗികളിലും കൂട്ടിരിപ്പുകാരിലും പരിഭ്രാന്തി പരത്തി.

വൈദ്യുതിബന്ധം:

വൈദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാനാകാത്തതിനാൽ തീവ്രപരിചരണവിഭാഗത്തിലും മറ്റും കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കൂട്ടിരിപ്പുകാർ പരാതിപ്പെട്ടു..
.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →