പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു – എസ്‌എഫ്‌ഐ സംഘർഷം

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ (24), യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അരുണ്‍ ആലയില്‍ (27), എസ്‌എഫ്‌ഐ പയ്യന്നൂർ ഏരിയ ജോയിന്‍റ് സെക്രട്ടറി കെ. അശ്വിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എങ്ങനെ സംഭവിച്ചു:

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി കെ. അശ്വിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ഹോട്ടലില്‍ കയറി ആക്രമിച്ചെന്നും പിന്നീട് വീട്ടില്‍ കയറി മർദിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ആത്മജ നാരായണനും കുടുംബവും അരുണും പെരുന്പയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതിനുശേഷം ആത്മജയെ വീട്ടിലെത്തിച്ച ശേഷം എട്ടംഗ സംഘം പിന്തുടർന്ന് മർദിച്ചെന്നും വീടിനടുത്ത് വച്ച്‌ ഇരുമ്പ് വടി കൊണ്ട് മർദിച്ചത് തടയാൻ ശ്രമിച്ചപ്പോള്‍ ആത്മജയെയും വീട്ടുകാരെയും മർദിച്ചെന്നും പരാതിയിലുണ്ട്.

എതിര്‍ ആരോപണം:

ഇന്നലെ (ഫെബ്രുവരി 16)പുലർച്ചെ ഒന്നരയോടെ എസ്‌എഫ്‌ഐ പയ്യന്നൂർ ഏരിയ ജോയിന്‍റ് സെക്രട്ടറി കെ. അശ്വിനെ കെഎസ്‌യു പ്രവർത്തകർ അക്രമിച്ചെന്ന പരാതിയുമുണ്ട്. പെരുമ്ബ കെഎസ്‌ആർടിസി ഡിപ്പോയ്ക്ക് എതിർവശത്തുള്ള ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ അശ്വിനെ, അരുണ്‍ ആലയിലിന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്നാണ് ആരോപണം. ഇരുമ്പുദണ്ഡു കൊണ്ട് തലക്കും കൈക്കും കാലിനും അടിക്കുകയായിരുന്നുവെന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ ആരോപിച്ചു.

മർദനങ്ങളില്‍ പ്രതിഷേധിച്ച്‌ കെഎസ്‌യുവും എസ്‌എഫ്‌ഐയും നഗരത്തില്‍ പ്രകടനം നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →