ഡൽഹി : ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഫെബ്രുവരി 15 ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. കുംഭമേളയിൽ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തിൽപ്പെട്ടത്.
അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകൾ സജ്ജീകരിച്ചിരുന്നുവെങ്കിലും ട്രെയിനുകൾ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് മുമ്പ് വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇത് അപകടത്തിലേക്ക് നയിച്ചതായി പ്രാഥമിക നിഗമനം. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു.