തിരുവനന്തപുരം: നെടുമങ്ങാട് വാളയറ സെറ്റില്‍മെന്റിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർ താമസിക്കുന്ന കൈവശഭൂമി റീസർവേ ചെയ്തു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നെടുമങ്ങാട് തഹസില്‍ദാർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നല്‍കിയിട്ടുളളത്. സെറ്റില്‍മെന്റിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ വനംവകുപ്പ് ജണ്ടകള്‍ സ്ഥാപിച്ച് കൃഷിഭൂമി കൈക്കലാക്കുന്നു വെന്ന് കല്ലാർ വാളയറ എം. ഈച്ചുക്കുട്ടി കാണിയുടെ പരാതിയിലാണ് ഉത്തരവ്.നെടുമങ്ങാട് തഹസില്‍ദാർ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം കൈവശാവകാശഭൂമി റീസർവേ ചെയ്യണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു
സെറ്റില്‍മെന്റിലേക്ക് വൈദ്യുതിയും വാഹനയോഗ്യമായ വഴിയും ലഭ്യമാണെന്ന് വനം വകുപ്പ്
കൈവശഭൂമി റീസർവേ ചെയ്ത് വനാതിർത്തി നിർണയിക്കുന്നതിന് നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ കത്ത് നല്‍കിയിട്ടുള്ളതായി തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നു.2019-20 കാലത്ത് വാളയറ സെറ്റില്‍മെന്റില്‍ ജണ്ട നിർമ്മാണം ആരംഭിച്ചെങ്കിലും പരാതിക്കാരൻ ഉള്‍പ്പെടെയുള്ളവർ തടസപ്പെടുത്തിയതിനാല്‍ ജണ്ട നിർമ്മാണം നിറുത്തിവക്കുകയായിരുന്നു.. ഇവിടുത്തെ സ്ഥിരതാമസക്കാർക്ക് ത്രിതല പഞ്ചായത്തില്‍ നിന്നോ പട്ടികവർഗവികസന വകുപ്പില്‍ നിന്നോ വീടോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നതിന് വനംവകുപ്പ് തടസം നിന്നിട്ടില്ലെന്നും . സെറ്റില്‍മെന്റിലേക്ക് വൈദ്യുതിയും വാഹനയോഗ്യമായ വഴിയും ലഭ്യമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
