സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും മുൻ എംഎല്‍എ പി.സി ജോർജും തമ്മിൽ പൊതുവേദിയിൽ തർക്കം

പൂഞ്ഞാർ :പൂഞ്ഞാർ എംഎല്‍എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎല്‍എ പി.സി ജോർജും തമ്മിൽ പൊതുവേദിയിൽ തർക്കം.പൂഞ്ഞാർ തെക്കേക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തർക്കത്തിന് കാരണമായത്

മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തർക്കത്തിന് കാരണമായത്. “എനിക്ക് സൗകര്യമുള്ളതാ ഞാൻ‌ പറയുന്നേ,” എന്നായിരുന്നു പി.സി ജോർജിന്റെ പ്രതികരണം. അതിനോട് സെബാസ്റ്റ്യൻ കുളത്തുങ്കൽ, “എല്ലായിടത്തും വർത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ട,” എന്ന് തിരിച്ചടിച്ചു. സംഘാടകർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.

“പറയേണ്ടത് പറഞ്ഞിട്ടേ പോകൂ,” എന്ന് പി.സി ജോർജ്

പി.സി ജോർജ് സംസാരിച്ചുകൊണ്ടിരിക്കവേ “ആശുപത്രിയുടെ ഉദ്ഘാടനമാണെന്നും അത് പറഞ്ഞിട്ട് പോകാനും,” എംഎല്‍എ പി.സി ജോർജിനോട് പറഞ്ഞു. അതിന് “പറയേണ്ടത് പറഞ്ഞിട്ടേ പോകൂ,” എന്ന് പി.സി ജോർജ് പ്രതികരിച്ചു. പൂഞ്ഞാർ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ വേണമെന്ന് ആരോടാണ് പറയേണ്ടതെന്ന് പി.സി ജോർജ് ചോദിച്ചു. അതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ മറുപടിയായി, “അതുപറയാനുള്ള വേദി ഇതല്ലല്ലോ,” എന്ന് പറഞ്ഞു. വിമർശിക്കാൻ വേറെയൊരു വികസന വേദിയുണ്ടാക്കണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദ്ദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →