ചെന്നൈ: അച്ഛന്‍റെ കണ്‍മുന്നില്‍ വെച്ച് ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിന്‍റെ മകള്‍ ഐശ്വര്യ ആണ് ഗേറ്റിനടിയില്‍പ്പെട്ട് മരിച്ചത്. ഫെബ്രുവരി 13 ന് വൈകീട്ട് ഐശ്വര്യയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം.
സമ്പത്ത് ബൈക്ക് ഉള്ളിലേക്ക് എടുത്തപ്പോള്‍ ഇരുമ്പ് ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചതാണ് ഐശ്വര്യ. പെട്ടെന്ന് ഗേറ്റ് ചരിഞ്ഞ് ഐശ്വര്യയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രക്തം വാർന്ന നിലയില്‍ ഐശ്വര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരംഫെബ്രുവരി 14ന് നടക്കും.

