കുറ്റപത്രം റദ്ദാക്കിയ ശേഷവും പ്രതിയെ ജയില്‍മോചിതനാക്കാതിരുന്ന ഇഡി നടപടിക്കെതിരേ സുപ്രീം കോടതിയുടെ വിമർശനം

ഡല്‍ഹി: കുറ്റപത്രം റദ്ദാക്കിയ ശേഷവും പ്രതിയെ ജയില്‍മോചിതനാക്കാതിരുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. വിചാരണ അനുമതി ലഭിക്കാതിരുന്നിട്ടും ഛത്തീസ്ഗഡില്‍നിന്നുള്ള മുൻ എക്സൈസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാർ ത്രിപാഠിയെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിനു ജാമ്യം അനുവദിച്ചുകൊണ്ടാണ് ബെഞ്ചിന്‍റെ വിമർശനം

പ്രതിക്കെതിരേയുള്ള പരാതി ഫയലില്‍ സ്വീകരിച്ച പ്രത്യേക കോടതിയുടെ ഉത്തരവ് ഈ മാസം ആദ്യം റദ്ദാക്കിയിരുന്നു

പിഎംഎല്‍എ പ്രകാരം പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കണമെങ്കില്‍ സർക്കാർ അനുമതി ആവശ്യമാണെന്നു കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ കേസില്‍ ഇതു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, പ്രതിക്കെതിരേയുള്ള പരാതി ഫയലില്‍ സ്വീകരിച്ച പ്രത്യേക കോടതിയുടെ ഉത്തരവ് ഈ മാസം ആദ്യം റദ്ദാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കാതിരുന്ന ഇഡി നടപടിയെയും ബെഞ്ച് വിമർശിച്ചു. സ്ത്രീധന നിരോധന നിയമം പോലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും (പിഎംഎല്‍എ) ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്വല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇഡിയോട് ചോദിച്ചു.

.
കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതിയുടെ കസ്റ്റഡി തുടരുന്നതെങ്ങനെയാണെന്നും കോടതി

ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍, ഹൈക്കോടതി ഉത്തരവ് ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കി. എന്നാല്‍ ഉദ്യോഗസ്ഥർക്ക് ഇതറിയാമായിരുന്നില്ലേ എന്നായിരുന്നു ബെഞ്ചിന്‍റെ ചോദ്യം. കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതിയുടെ കസ്റ്റഡി തുടരുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →