ചെന്നൈ: തമിഴിനാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനം വ്യക്തിഗത രാഷ്ട്രീയ നേട്ടത്തിനല്ലെന്നും രാജ്യതാല്‍പര്യം പരിഗണിച്ചാണെന്നും കമല്‍ ഹാസൻ .നടൻ കമല്‍ ഹാസൻ ഡി.എം.കെ ക്വാട്ടയില്‍ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ സന്ദർശനം. താൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ ഹാസൻ വ്യക്തമാക്കി. ഇൻഡ്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ മാർച്ചില്‍ കമല്‍ ഹാസൻ, ഡി.എം.കെ പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കരാറില്‍ ഒപ്പിട്ടിരുന്നു
തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാർച്ചില്‍ ഡി.എം.കെ ആസ്ഥാനമായ അണ്ണ അറിവാലയത്തിലെത്തിയ കമല്‍ ഹാസൻ, ഡി.എം.കെ പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കരാറില്‍ ഒപ്പിട്ടിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു വേളയില്‍ കമല്‍ ഹാസന്‍റെ പാർട്ടിയായ മക്കള്‍ നീതി മയ്യവുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കമലഹാസന്റെ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന മക്കള്‍ നീതി മയ്യം, ഡി.എം.കെക്കും ഇന്ത്യ മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ കമല്‍ ഹാസൻ മത്സരിക്കും.
ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനായി തമിഴ്നാട്ടിലും പുതുച്ചേരിയിലും കമല്‍ ഹാസൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി. പകരം ഇക്കൊല്ലം രാജ്യസഭാ സീറ്റ് നല്‍കണമെന്നായിരുന്നു ധാരണ. ജൂലൈയില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ കമല്‍ ഹാസൻ മത്സരിക്കും. എം.പിമാരായ എം. ഷണ്‍മുഖം, വൈകോ, പി. വില്‍സണ്‍, എം. മുഹമ്മദ് അബ്ദുല്ല (എല്ലാവരും ഡി.എം.കെ), എന്‍. ചന്ദ്രശേഖരന്‍ (എ.ഐ.എ.ഡി.എം.കെ), അന്‍പുമണി രാംദാസ് (പി.എം.കെ) എന്നിവരുടെ കാലാവധി ജൂണില്‍ അവസാനിക്കുന്നതോടെയാണ് ആറ് രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരുന്നത്.