പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി

തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ ക്രിഡൻസ് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു.ക്രമംതെറ്റിയ ആർത്തവം,രാത്രി കാലത്ത് പതിവില്ലാത്ത വിയർപ്പ്, ഉറക്കമില്ലായ്മ, വൈകാരികമായ മാറ്റങ്ങള്‍,ഭാരം കൂടുക,ഹോർമോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണങ്ങള്‍.എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 3.30മുതല്‍ 6.30വരെയാണ് ക്ലിനിക് പ്രവർത്തിക്കുക.

സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കാൻ കൃത്യമായ,വ്യക്തിഗത ചികിത്സകൾ

ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറും റീപ്രൊഡക്ടിവ് മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.ശാന്തമ്മ മാത്യൂ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു, സമഗ്രമായ പരിചരണം മികവോടെ നല്‍കാൻ ഗൈനക്കോളജിസ്റ്റുകള്‍. ന്യൂട്രീഷനിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍. കോസ്‌മെറ്റോളജിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവർക്കൊപ്പം മറ്റു സ്‌പെഷ്യലിസ്റ്റുകളും ഈ ക്ലിനിക്കിന്റെ ഭാഗമാകും. ലക്ഷണങ്ങളെ ഫലപ്രദമായി ചികിത്സിക്കാനും ഹോർമോണ്‍ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കാനും കൃത്യമായ,വ്യക്തിഗത ചികിത്സകളാണ് ക്ലിനിക്കില്‍ ലഭിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →