തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകള്‍ ആവശ്യമാണെന്നും സർക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ഇക്കാര്യത്തില്‍ സിപിഎം മലക്കം മറിഞ്ഞിട്ടില്ലെന്നും സ്വകാര്യ സർവകലാശാല കളുടെ മേല്‍ സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദൻ അവകാശപ്പെട്ടു.
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചത്
മുൻപ് പല സമരങ്ങളും നടന്നിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചതെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു. വിദ്യാർത്ഥി സംവരണവും സംഘടനാ സ്വാതന്ത്ര്യവും അടക്കമുള്ള ആവശ്യങ്ങള്‍ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

