തിരുവനന്തപുരം, മംഗലപുരം: 12-02-2025,ചൊവ്വാഴ്ച വൈകുന്നേരം 7:45-ഓടെയുള്ള സമയത്ത്, മംഗലപുരം ഇടവിളാകത്ത് ഒരു നാലംഗ സംഘം വീട്ടില്‍ നിന്ന് പത്താം ക്ലാസുകാരനെ വിളിച്ചിറക്കി, ബലമായി കാറില്‍ കയറ്റി കൊണ്ട് പോയ സംഭവത്തിൽ അശ്വിന് ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നീ നാല് പ്രതികൾ അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം, ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി, കീഴാറ്റിങ്ങലിലെ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി. അടുത്തുള്ള പൊലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്.
പ്രതികളില്‍ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് തട്ടികൊണ്ടുപോയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളിൽ രണ്ട് പേരെ ചൊവ്വാഴ്ച തന്നെ പിടിക്കാൻ സാധിച്ചു.
കൂടാതെ, തട്ടികൊണ്ടുപോകാനായി ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും മുന്നോട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനായി നടപടികള്‍ കൈകൊള്ളുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.