വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി.

10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്.

പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ട ഉടന്‍ തന്നെ പുന്നേക്കാട് വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്, പാമ്പുപിടിത്ത വിദഗ്ധനുമായി എത്തിച്ചേർന്ന വനപാലക സംഘം സുരക്ഷിതമായി പാമ്പിനെ പിടികൂടി.

പിടികൂടിയ പാമ്പിന് പതിനഞ്ച് അടിയിലേറെ നീളമുണ്ട്. ചൂട് കാലമായതിനാല്‍ തണുപ്പ് തേടിയാവാം ശുചിമുറിയിലെത്തിയതെന്നാണ് നിഗമനം.

പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ തുറന്നു വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →