തിരുവനന്തപുരം: തോട്ടത്തില്‍ വച്ച് ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി
സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം പിടികൂടി.
വനംവകുപ്പിന്റെ സ്‌നേക്ക് കാച്ചര്‍മാര്‍ സ്ഥലത്തെത്തി കല്ല് കെട്ടിനിടയില്‍ കയറിയ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം പിടികൂടി. അഞ്ചടി നീളമുള്ള പെരുമ്ബാമ്ബിനെ പിന്നീട് വനംവകുപ്പ് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു
