തിരുവനന്തപുരം: പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടി അടക്കം ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേതെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ (കെ.ടി.ഡി.എ). മൈസ് ടൂറിസം വികസിപ്പിക്കുന്നതും വൻകിട കണ്‍വെൻഷൻ സെന്ററുകളും ഡെസ്റ്റിനേഷൻ ടൂറിസം സെന്ററുകളും ആരംഭിക്കുന്നത് ഗുണകരമാണ്.
ഹോട്ടലുകള്‍ നിർമ്മിക്കുന്നതിന് 50 കോടി രൂപവരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കെ.എഫ്.സി ആവിഷ്‌കരിക്കുന്നത് സ്വാഗതാർഹമാണെന്നും ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണ കുമാറും ട്രഷറർ സിജി നായരും പ്രസ്താവനയില്‍ അറിയിച്ചു

