നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ

കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍ എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരംമായി തുടരുന്നു

ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് .

ലീവ് നിഷേധിച്ചതിനാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം ചോരപുരണ്ട കത്തിയുമായി ഇയാള്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.കൊല്‍ക്കത്തയിലെ ന്യൂടൗണിലെ സാങ്കേതിക വിഭാഗം വകുപ്പിലാണ് നോർത്ത് 24 പർഗാന സ്വദേശി അമിത് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇയാള്‍ക്ക് ലീവ് നിഷേധിക്കാനിടയായ സാഹചര്യത്തെ കുറിച്ച്‌ വ്യക്തതമല്ലെന്ന് പൊലീസ് പറഞ്ഞു. .കൂടുതല്‍ അന്വേഷണത്തിനായി അമിതിനെ അറസ്റ്റ് ചെയ്തു. അതേസമയം, ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയി ക്കുന്നതായി പൊലീസ് അറിയിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →