ഡല്‍ഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകള്‍ കേന്ദ്രനിയമവുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍ തിരിച്ചയക്കേണ്ടത് ഗവർണറുടെ ചുമതലയല്ലേയെന്ന് സുപ്രീം കോടതികോടതി ചോദിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവർണർ ഡോ. ആർ.എൻ. രവി ഒളിച്ചുകളിക്കുകയാണെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങൾ.
ബില്ലുകളിന്മേൽ ഇപ്പോള്‍ തീരുമാന മെടുക്കുന്നില്ലെന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് ഗവർണർ
.ബില്ലുകളില്‍ അപാകതയുണ്ടെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ അതിന്മേല്‍ അടയിരിക്കുകയാണോ വേണ്ടത്? ബില്ലുകള്‍ പുനഃപരിശോധിക്കണമെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതല്ലേ? ചില ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടതിനു പിന്നിലെ കാരണമെന്താണെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് ചോദിച്ചു.ബില്ലുകള്‍ക്ക് അംഗീകാരം നല്‍കണമോയെന്നതില്‍ ഇപ്പോള്‍ തീരുമാന മെടുക്കുന്നില്ലെന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറല്‍ ആർ. വെങ്കട്ടരമണി മറുപടി നല്‍കി.
തിരിച്ചയച്ചിരുന്നുവെങ്കില്‍ വീണ്ടും ബില്‍ പാസാക്കി അയച്ചു തരും. ബില്ലിന് അംഗീകാരം നല്‍കാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്നും സർക്കാർ പറയും. സർക്കാരിന് അയച്ച രേഖകളും തമിഴ്നാട് ഗവർണർ കോടതിക്ക് കൈമാറി. വിഷയത്തില്‍ ഫെബ്രുവരി 10 തിങ്കളാഴ്ച വാദം തുടരും