ആം ആദ്മിക്ക് എല്ലാ കണക്കുകൂട്ടലുകളും തെറ്റി ; 43 സീറ്റുമായി ബിജെപി കുതിക്കുന്നു

ന്യൂഡല്‍ഹി: ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ആം ആദ്മിയെ തേടിയെത്തി. അതിന് ആക്കം കൂട്ടിയതാവട്ടെ സൗത്ത് ഡല്‍ഹിയിലെ തിരിച്ചടിയും.സൗത്ത് ഡല്‍ഹിയില്‍ ഉള്‍പ്പെടുന്ന 15ല്‍ 11 സീറ്റിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്.2020ലെ തിരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ 14 എണ്ണവും സ്വന്തമാക്കിയത് ആം ആദ്മിയായിരുന്നു. ഇപ്പോള്‍ ബിജെപിക്ക് അനുകൂല തരംഗം സൃഷിക്കാൻ കാരണമായ മണ്ഡലങ്ങളില്‍ കൂടുതലും സൗത്ത് ഡല്‍ഹിയിലേതാണ്.ഏറ്റവും ഒടുവിലായി വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 43 സീറ്റില്‍ ബിജെപിയും 28 സീറ്റില്‍ ആം ആദ്മിയുമാണ്.
കോണ്‍ഗ്രസിന്റെ ലീഡ് നില ഇപ്പോഴും പൂജ്യത്തില്‍ തുടരുകയാണ്

ആദ്മി മുപ്പത് കടക്കുമോ എന്ന് സംശയം

കാല്‍ക്കീഴിലെ മണ്ണ് ഒരിക്കലും ഒലിച്ചുപോകില്ലെന്ന് കരുതിയ ആം ആദ്മിക്ക് എല്ലാ കണക്കുകൂട്ടലുകളും തെറ്റി.തലസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 43 സീറ്റുമായി ബിജെപി മുമ്പിലാണ്..കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63 സീറ്റ് നേടിയ ആം ആദ്മി മുപ്പത് കടക്കുമോ എന്നും സംശയാണ്.

ഡല്‍ഹി മുഖ്യമന്ത്രി അതിഷി ലീഡ് ചെയ്യുന്നു.

ബിജെപി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ കല്‍ക്കാജിയും ഉള്‍പ്പെടുന്നു. ബിജെപി എംപി രമേഷ് ബിധുരിയെയാണ് ബിജെപി കളത്തിലിറക്കിയത്. കോണ്‍ഗ്രസിന് വേണ്ടി അല്‍ക്ക ലാംബയാണ് ഇറങ്ങിയത്. ഡല്‍ഹി മന്ത്രിയും ആം ആദ്മി നേതാവുമായ സൗരഭ് ഭരദ്വാജിന്റെ ശക്തികേന്ദ്രമായ ഗ്രേറ്റർ കൈലാഷ് ആണ് ആം ആദ്മി പിന്നിലായ മറ്റൊരു പ്രധാന സീറ്റ്. ആം ആദ്മി നേതാവ് സോമനാഥ് ഭാരതി പ്രതിനിധീകരിക്കുന്ന മാളവ്യ നഗർ ഇത്തവണ ബിജെപി ലീഡ് ചെയ്യുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →