ആലപ്പുഴ : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തില്‍ പറവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ. അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും പൊത്തപ്പളളി കെ കെ കെ വി എം ഹൈസ്‌കൂളിലെ ശ്രീഹരി മണികുമാര്‍ രണ്ടാം സ്ഥാനവും നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് അഥീന മൂന്നാം സ്ഥാനവും നേടി.
മുതിര്‍ന്നവര്‍ക്ക് രണ്ട് വിഭാഗങ്ങളിലായി വായന മത്സരം സംഘടിപ്പിച്ചിരുന്നു. 16-25 വയസ്സുവരെയുളള വിഭാഗം-1 മത്സരത്തില്‍ അമ്പലപ്പുഴ താലൂക്കിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയിലെ ജി പ്രിയങ്ക ഒന്നാം സ്ഥാനവും, ചേര്‍ത്തല താലൂക്കിലെ വെട്ടയ്ക്കല്‍ ശ്രീചിത്രോദയ വായനശാലയിലെ ജെ സംപ്രീത് രണ്ടാം സ്ഥാനവും ചാരമംഗലം പബ്ലിക് ലൈബ്രറിയിലെ എസ് മന്യ മനോഹരന്‍ മൂന്നാം സ്ഥാനവും നേടി.
25 വയസ്സിന് മുകളിലുളളവരുടെ വിഭാഗം-2 മത്സരത്തില്‍ ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിലെ ആര്‍ സേതുനാഥ് ഒന്നാം സ്ഥാനവും ചെങ്ങന്നൂര്‍ താലൂക്കിലെ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിലെ സി.ഗംഗാധരന്‍ തമ്പി രണ്ടാം സ്ഥാനവും, അമ്പലപ്പുഴ താലൂക്കിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയിലെ കെ.രാജന്‍ മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും പ്രശസ്തി പത്രവും ശില്പവും നല്‍കുന്നതാണ്. രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 5,000, 4,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജെന്റര്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍.എം.മാക്കിയിലും സെക്രട്ടറി റ്റി.തിലകരാജും അറിയിച്ചു.

