തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര പ്രക്ഷോഭ യാത്ര നാളെ(ഫെബ്രുവരി 5) തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25നാണ് കണ്ണൂരില്‍ നിന്നും ഐ.എ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാല്‍ എം.പി മലയോര സമരയാത്ര ഉദ്ഘാടനം ചെയ്തത്
അമ്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.
ഫെബ്ര്രുവരി 5ന് രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോടനുബന്ധിച്ചുള്ള സമ്മേളനം മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി,യു.ഡി.എഫ് കണ്‍വീനർ എം.എം.ഹസൻ, പി.ജെ.ജോസഫ്,അനൂപ് ജേക്കബ്,ഷിബുബേബിജോണ്‍,സി.പി.ജോണ്‍,മാണി സി.കാപ്പൻ, രാജൻബാബു,കെ.ദേവരാജൻ,രാജേന്ദ്രൻ വെള്ളപാല,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാല്‍,കണ്‍വീനർ ബീമാപ്പള്ളി റഷീദ്,നെയ്യാറ്റിൻകര സനല്‍,ആനാട് ജയൻ തുടങ്ങിയവർ സംസാരിക്കും