കൊല്ലം ; അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ .അഞ്ചല്‍ സ്വദേശിനി ജമീല ബീവിയെയാണ് അഞ്ചല്‍ പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പിടികൂടിയത്. ജനുവരി 30 ന് വൈകിട്ട് 6 മണിയോടു കൂടിയാണ് .ജമീലയെ പിടികൂടിയത്. അഞ്ചലില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് ജമീല വാടകയ്‌ക്ക് താമസിച്ച് വരുന്ന കൈതാടിയിലെ വീട്ടിലേയ്‌ക്ക് വരവെ വീടിന് സമീപത്തു വെച്ചാണ് പോലീസ് പിടികൂടിയത്.
ഇവർ മുൻപും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് പരിശോധിക്കുകയാണ്
തുടർന്ന് താൻ ഗള്‍ഫില്‍ നിന്ന് വന്നതാണെന്നും , തനിക്ക് അബദ്ധം പറ്റിയതാണെന്നും പറഞ്ഞ് രക്ഷപെടാനും ജമീല ശ്രമിച്ചു. ഇവരുടെ ബന്ധുവായ കരുകോണ്‍ സ്വദേശിനി ഷാഹിദ് നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇവർ മുൻപും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് പരിശോധിക്കുകയാണ്
