തൃപ്പൂണിത്തുറയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനും മേല്‍ നടപടികള്‍ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്.

”സംസ്ഥാനത്തെ ഓരോ സ്‌കൂളും സംസ്ഥാന സർക്കാരില്‍ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളില്‍, അത് ഏത് സ്ട്രീമില്‍പ്പെട്ട സ്‌കൂള്‍ ആകട്ടെ, സമൂഹനന്മക്ക് നിരക്കാത്ത പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെയടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കും”-വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →