തൊടുപുഴ: അനാവശ്യ ഭൂപ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഹൈറേഞ്ചിലെ ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയോരസമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും യു.ഡി.എഫ് നേതാക്കളും വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
സർക്കാർ ഇടുക്കിക്കാരോട് കാണിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിനും അനീതിക്കും എതിരെ യാണ് ജാഥ
1964ലെ ചട്ടമനുസരിച്ച് സംസ്ഥാനത്ത് പട്ടയം നല്‍കിയിരിക്കുന്ന ഭൂമിയില്‍ ഇടുക്കി ഒഴികെ ബാക്കി ജില്ലകളില്‍ നടത്തിയിരിക്കുന്ന നിർമ്മിതികള്‍ക്കോ നിർമ്മാണങ്ങള്‍ നടത്തുന്നതിനോ യാതൊരു തടസ്സവുമില്ലാതിരിക്കെ ഇടുക്കിയില്‍ മാത്രം നിർമ്മിച്ച കെട്ടിടങ്ങള്‍ നിയമവിരുദ്ധമാക്കിയും കെട്ടിട നിർമ്മാണ നിരോധനം ഏർപ്പെടുത്തിയും സർക്കാർ ഇടുക്കിക്കാരോട് കാണിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിനും അനീതിക്കും എതിരായിട്ടാണ് ഈ ജാഥ.
ഫെബ്രുവരി ഒന്നിന് രാവിലെ 10ന് അടിമാലി, വൈകിട്ട് മൂന്നിന് കട്ടപ്പന, അഞ്ചിന് കുമളി എന്നീ ക്രമത്തില്‍ സ്വീകരണങ്ങള്‍ നല്‍കും
ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് രാവിലെ 10ന് അടിമാലി, വൈകിട്ട് മൂന്നിന് കട്ടപ്പന, അഞ്ചിന് കുമളി എന്നീ ക്രമത്തില്‍ സ്വീകരണങ്ങള്‍ നല്‍കും. യോഗങ്ങളില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തല പി.ജെ.ജോസഫ് എം.എല്‍.എ, എം.എം. ഹസ്സൻ, ഡീൻ കുര്യാക്കോസ് എം.പി, കെ.എം. ഷാജി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി. ജോണ്‍, രാജൻ ബാബു എന്നിവർ സംസാരിക്കും.
ജില്ലയിലെ സ്വീകരണ പരിപാടികള്‍ക്ക് സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, അഡ്വ.ഇ.എം. ആഗസ്തി, പ്രൊഫ. എം.ജെ. ജേക്കബ്, ടി.എം.സലിം, റോയി കെ. പൗലോസ്, കെ.എം.എ ഷുക്കൂർ, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, കെ.എ. കുര്യൻ, പി.സി. ജയൻ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും
