വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍ (എഫ്.എഫ്.ഡബ്ല്യു) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എഫ്.എഫ്.ഡബ്ല്യു (മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ വന്യജീവി സംഘര്‍ഷ സാധ്യതയുള്ളതായ 63 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യ-വന്യമൃഗ സംഘര്‍ഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി-മെയ് മാസങ്ങളില്‍ വനത്തിനുള്ളില്‍ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിന് ഒരു പ്രത്യേക യജ്ഞം എന്ന നിലയിലാണ് മിഷന്‍ നടപ്പാക്കുന്നത്.നിലവില്‍ വന്യജീവി സംഘര്‍ഷ സാധ്യതയുള്ളതായ 63 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധന തുടരുന്നു.

റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റം ഏര്‍പ്പെടുത്തും.

ഇതോടൊപ്പം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വനമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനായി ഇന്റര്‍‌സ്റ്റേറ്റ് മിനിസ്റ്റര്‍ കൗണ്‍സില്‍ ചേരുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ക്യാമറ മോണിറ്ററിംഗ് സിസ്റ്റം പ്രദേശങ്ങളില്‍ വര്‍ധിപ്പിച്ചു. വനത്തിനകത്ത് നടക്കുന്ന സംഭവങ്ങള്‍ അതാത് സമയം അറിയാന്‍ കഴിയുന്ന റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റം ഏര്‍പ്പെടുത്തും. പ്രൈമറി റെസ്‌പോണ്‍സ് ടീം ഉടന്‍ നടപ്പിലാക്കാനുള്ള നടപടികളും സ്വീകരിച്ചു. ഈ മേഖലയില്‍ ക്യാമറ സ്ഥാപിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →