വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം

.കോഴിക്കോട്: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം. പന്തീരാങ്കാവ് പൂളേങ്കരയില്‍ പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.ജനുവരി 28 ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണര്‍ന്ന സൈഫുദ്ദീനും കുടുംബവും റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് തീയും പുകയും മാത്രമായിരുന്നു. .ഈ സമയത്ത് ശ്വാസതടസ്സം നേരിട്ടതായും സൈഫുദ്ധീന്‍ പറഞ്ഞു

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിന് തീപ്പിടിച്ചതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ മുഴുവന്‍ വീടിന് പുറത്തിറക്കുകയായിരുന്നുവെന്നും സൈഫുദ്ദീൻ പറഞ്ഞു. ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളമൊഴിച്ച്‌ തീ അണക്കുകയായിരുന്നു. അടുക്കള ഭാഗത്തേക്കും തീ വ്യാപിച്ചിരുന്നു. വീട്ടിലെ വയറിംഗിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഫ്രിഡ്ജി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →