പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവില്‍ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.
കേരളം പതിവുപോലെ നിയമം ലംഘിക്കുകയാണ്.
ഒരു കടുവയെയും വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാൻ ആകില്ല. കേരളം പതിവുപോലെ നിയമം ലംഘിക്കുകയാണ്. കടുവയെ പിടികൂടാനാകും എന്നാല്‍ കൊല്ലാനാകികില്ല എന്നാണ് കേന്ദ്രസർക്കാർ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടമെന്നും ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങള്‍ ഉണ്ടെന്നും കടുവ ദേശീയ സമ്പത്ത് ആണെന്നും മനേക ഗാന്ധി പറഞ്ഞു.വയനാട്ടിലെ കടുവ പ്രായമായതാണ് അതിനാൽ അതിനെ വേഗത്തില്‍ പിടിക്കാം. അതുകൊണ്ടുതന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും. മനുഷ്യ- വന്യ മൃഗ സംഘർല്ങ്ങള് ഉണ്ടാകുന്നതിന് കാരണം വന്യമൃഗങ്ങളുടെ പ്രദേശങ്ങള്‍ നിങ്ങള്‍ കൈയടക്കുന്നത് കൊണ്ടാണെന്നും മനേക ഗാന്ധി പറഞ്ഞു.
ജനങ്ങള്‍ വനത്തില്‍ നിന്നും കുടിയിറങ്ങുന്നതാണ് നിലവിലെ പരിഹാരമാർഗ്ഗം
വന്യജീവി- മനുഷ്യ സംഘർഷങ്ങള്‍ക്ക് കാരണം കേരളത്തിലെ വനം കയ്യേറ്റമാണെന്നും ജനങ്ങള്‍ കടുവയുടെ ആഹാരമായ കാട്ടുപന്നികളെ ഇല്ലാതാക്കുകയാണെനും ജനങ്ങള്‍ വനത്തില്‍ നിന്നും കുടിയിറങ്ങുന്നത് നിലവിലെ പരിഹാരമാർഗ്ഗം എന്നും അവർ പറഞ്ഞു
